വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍

വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)

അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ

സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ (2‌) (വഴിയരികില്‍..)

                                   1

പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍

രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ (2)

ഓര്‍ക്കുക നീ ഓര്‍ക്കുക നീ 

രക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്

സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന് (വഴിയരികില്‍..)

                                    2

അന്ധന്മാരന്നവന്‍റെ കാരുണ്യം തേടി

ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി (2)

ഓര്‍ക്കുക നീ ഓര്‍ക്കുക നീ

പാപികളെ തേടി വന്ന നാഥനുണ്ടെന്ന്

ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന്  (വഴിയരികില്‍..)