താ താ യേശുനാഥാ - ശുഭ മംഗളം

                പല്ലവി

താ താ യേശുനാഥാ - ശുഭ മംഗളം

            ചരണങ്ങള്‍

                      1

ഏതനുഗ്രഹങ്ങള്‍ക്കും ഏകകാരണന്‍ നീയേ

പാതകങ്ങള്‍ ക്ഷമിക്കും - പരനേ രക്ഷാകരനേ (താ..)

                      2

അവനീപരങ്ങളിലും - ആധിപത്യം നിനക്കേ

ശുഭ മംഗളം തരിക - ത്വരിതം രക്ഷാകരനേ (താ..)

                      3

ഇഹത്തിലും പരത്തിലും ഇമ്മാനുവേലാം ഈശോ

മഹത്വമാര്‍ഗ്ഗം ശരണം - മംഗലോദയം ശുഭം (താ..)

By മോശവല്‍സലം ശാസ്ത്രിയാര്‍