യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം തന്‍റെ പ്രിയജനമേ ഉണര്‍ന്നീടുക തന്‍റെ വേലയെ തികച്ചു നാം ഒരുങ്ങീടുക (2) കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടീടാന്‍ (2) കാന്തന്‍ വരാറായ് നാമും പോകാറായ് (2) (യേശുവിന്‍റെ..) 1 യേശുവിന്‍റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട് സാത്താനോടെതിര്‍ത്തീടാം ദൈവജനമേ ഇനി തോല്‍വിയില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..) 2 ആത്മബലത്താലെ നാം കോട്ടയെ തകര്‍ത്തീടാം രോഗം ദുഃഖം മാറീടും യേശു നാമത്തില്‍ ഇനി ഭീതിയില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..) 3 ശാപങ്ങള്‍ തകര്‍ന്നീടും യേശുവിന്‍റെ നാമത്തില്‍ ഭൂതങ്ങള്‍ വിട്ടോടീടും യേശു നാമത്തില്‍ ഇനി ശോകമില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..) |
Malayalam Christian Songs > യ >