യേശുവിന്‍ പാതെ നാം പോയിടാം എഴുന്നേറ്റിടാം പോയിടാം ക്രിസ്തു സഭയെ പണിയുവാനായ് യാത്ര തുടരാം പോയിടാം എഴുന്നേറ്റിടാം പോയിടാം (4) 1 പ്രതിഫലമൊന്നും നോക്കേണ്ട നീ പ്രതികൂലമെല്ലാം അതിജീവിക്ക കല്ലും മുള്ളും പാതയിലെല്ലാം തടസ്സമായ് നിന്നീടാം എഴുന്നേറ്റിടാം നാം പോയിടാം ക്രിസ്തു സഭയെ പണിയുവാനായ് കല്ലും മുള്ളും പാതയിലെല്ലാം തടസ്സമായ് നിന്നീടാം എഴുന്നേറ്റിടാം പോയിടാം (4) 2 ലോകം നിന്നെ വെറുത്തീടാം നഷ്ടം നിന്നെ ഞെരുക്കീടാം ലാഭമായ് കരുതിയതെല്ലാം നഷ്ടമായ് തീര്‍ന്നീടാം എഴുന്നേറ്റിടാം നാം പോയിടാം ക്രിസ്തു സഭയെ പണിയുവാനായ് ലാഭമായ് കരുതിയതെല്ലാം നഷ്ടമായ് തീര്‍ന്നീടാം എഴുന്നേറ്റിടാം പോയിടാം (4) 3 ആത്മനിറവിന്നായ് ഒരുങ്ങീടാം ആത്മബലം ദൈവം തരുമല്ലോ സകലരേയും ശിഷ്യഗണത്തില്‍ ചേര്‍ത്തിടാനായ് വേല ചെയ്യാം എഴുന്നേറ്റിടാം നാം പോയിടാം ക്രിസ്തു സഭയെ പണിയുവാനായ് സകലരേയും ശിഷ്യഗണത്തില്‍ ചേര്‍ത്തിടാനായ് വേല ചെയ്യാം എഴുന്നേറ്റിടാം പോയിടാം (4) (യേശുവിന്‍ പാതെ..) |
Malayalam Christian Songs > യ >