Malayalam Christian Songs‎ > ‎‎ > ‎

യേശുവിന്‍ നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ?

യേശുവിന്‍ നാമമല്ലാതെ ഭൂവില്‍
നല്ലൊരു നാമമുണ്ടോ? (2)
ശക്തിയാകുന്ന രക്ഷയേകുന്ന
സത്യമായൊരു നാമം നാമം നാമം (യേശുവിന്‍..)
                       1
സര്‍വ്വസൃഷ്ടികളുമാര്‍ത്തു പാടുന്ന നാമം
സര്‍വ്വശക്തനാം യേശു നാഥന്‍റെ നാമം (2)
സര്‍വ്വപാപവും പോക്കിടുന്നൊരു
രക്ഷിതാവിന്‍റെ നാമം
സര്‍വ്വവും നമ്മിലേകിടുന്നൊരു
സ്വര്‍ഗ്ഗതാതന്‍റെ നാമം (യേശുവിന്‍..)
                       2
നിത്യമാം ജീവനേകിടും പുണ്യനാമം
സത്യമാം വചനമായിടും ഏകനാമം (2)
നിത്യകാലവും ഭക്തരില്‍ ദിവ്യ-
ശക്തിയേകുന്ന നാമം 
നിത്യതേ തന്‍റെ മക്കളെ 
ചേര്‍ത്തിടുന്നൊരു നാമം (യേശുവിന്‍..)
Comments