Malayalam Christian Songs‎ > ‎‎ > ‎

യേശുവിന്‍ കൂടെയുള്ള വാസം


യേശുവിന്‍ കൂടെയുള്ള വാസം
ഓര്‍ത്തിടുമ്പോള്‍ എനിയ്ക്കാനന്ദമേ (2)
ആനന്ദമേ എനിയ്ക്കാനന്ദമേ (2)
യേശുവിന്‍ കൂടെയുള്ള വാസമോര്‍ത്താല്‍
ആനന്ദമേ എനിയ്ക്കാനന്ദമേ (2) (യേശുവിന്‍ ..)
                        1
മുള്‍മുടി ധരിച്ചോനെ അന്നു ഞാന്‍
പൊന്‍കിരീടധാരിയായ് കണ്ടിടുമേ (2)
കണ്ടിടുമേ ഞാനെന്‍ കണ്ണുകളാല്‍
പൊന്‍കിരീടധാരിയായ് കണ്ടിടുമേ
അന്നവനെന്‍ കണ്ണില്‍ നിന്നും കണ്ണീരെല്ലാം
തുടച്ചിടുമേ തന്‍റെ പൊന്‍കരത്താല്‍ (2) (യേശുവിന്‍ ..)
                        2
ദൈവത്തിന്‍ കുഞ്ഞാടേ നീ യോഗ്യന്‍
സര്‍വ്വമഹത്വത്തിനും യോഗ്യന്‍ നീയേ (2)
കോടാകോടീ ദൂതസൈന്യത്തോട്
നാമും ചേര്‍ന്നു ആര്‍ത്തുഘോഷിച്ചീടും
പരിശുദ്ധന്‍ പരിശുദ്ധന്‍ നീ മാത്രമെന്ന്‍
ആര്‍ത്തിടുമേ ഒന്നായ് അത്യുച്ചത്തില്‍ (2) (യേശുവിന്‍ ..)

Song lyrics and video of 'yesuvin koodeyulla vaasam orthidumpol eniykkanandame'

Comments