Malayalam Christian Songs‎ > ‎‎ > ‎

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ?


യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ? (2)
ഇതുപോല്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ? (2)

ഇല്ലിതുപോല്‍ നല്ല നാഥന്‍
ചൊല്ലിടുവാന്‍ തന്‍റെ സ്നേഹമതൊന്നോര്‍ത്താല്‍ (2)
                                   1
ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ? (2)
ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
                                   2
ശത്രുവിനെ സ്നേഹിപ്പവന്‍ വേറൊരുവനുണ്ടോ? (2)
പാപികളെ രക്ഷിപ്പവന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
                                   3
ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ? (2)
ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
                                   4
പ്രിയനെപ്പോല്‍ സുന്ദരന്‍ വേറൊരുവനുണ്ടോ? (2)
അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
Comments