പല്ലവി യേശുവേ യേശുവേ ത്രി-ലോക രാജനേ ഹോശന്ന സ്വര്ല്ലോകരാജ-ന്നാലേലൂയ്യാ യേശുവേ യേശുവേ ത്രി - ലോക രാജനേ ചരണങ്ങള്‍ 1 നാശമോ സന്താപമോ നി-ഴലിടാതെ നിന് മഹി മാനസനെ സദാ ഭരിക്കും -നിത്യ രാജനേ- (യേശു..) 2 കോടി കോടി ദൂതര്‍ ഗീതം - പാടി വാഴ്ത്തീടും എന്നും മോടിയായ് നിന് പാദേ ദാസര്‍ - കൂടി ആര്‍ത്തീടും - (യേശു..) 3 മൂഢരാം നരര്‍ക്കു മോക്ഷം - തേടിയ പുരാന് - ബാലര്‍ പാടുവാന്‍ രക്ഷാ സന്തോഷം - നേടിയ മഹാന് - (യേശു..) 4 ആദിയും അനാദിയും - നീ ജ്യോതിര്‍ മയമേ - മര്‍ത്യ ജാതികളെല്ലാരും വന്നാ-രാധന ചെയ്യും- (യേശു..) 5 ഭൂതങ്ങള്‍ ലോകങ്ങള്‍ സൃഷ്ടി - മാനുഷ മക്കള്‍ - സര്‍വ്വ ദൂതരും സ്വര്ല്ലോകരെല്ലാം വാഴ്ത്തീടുമെന്നും - (യേശു..) |
Malayalam Christian Songs > യ >