യേശുവേ ഒരു വാക്കു മതി എന്‍ ജീവിതം മാറിടുവാന്‍ നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍ നിന്‍റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നു (2) യേശുവേ എന്‍ പ്രിയനേ നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ മറ്റൊന്നും വേണ്ടിപ്പോള്‍ നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) 1 മരിച്ചവരെ ഉയര്‍പ്പിച്ചതാം രോഗികളെ വിടുവിച്ചതാം കൊടുങ്കാറ്റിനെ അടക്കിയതാം നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..) 2 എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍ എന്‍ രൂപാന്തരം വരുവാന്‍ ഞാനേറെ ഫലം നല്‍കാന്‍ നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..) |
Malayalam Christian Songs > യ >