Malayalam Christian Songs‎ > ‎‎ > ‎

യേശുവേ നിന്നെ നമിക്കുന്നു ഞാന്‍

യേശുവേ നിന്നെ നമിക്കുന്നു ഞാന്‍
ഹൃദയത്തില്‍ സമര്‍പ്പിച്ചു 
പ്രാര്‍ഥിക്കും യാചനകള്‍
കനിവോടെ കേള്‍ക്കണേ നാഥാ
കനിവോടെ കേള്‍ക്കണേ നാഥാ (യേശുവേ..)
                    1
കൃപയാകണേ സ്നേഹസ്വരൂപാ
ആ.. ആ.. ആ.. ആ.. ആ..
കൃപയാകണേ സ്നേഹസ്വരൂപാ
ചൊരിയണമേ നിന്‍ കാരുണ്യം
നിന്നുടെ ശാന്തി എകണേ എന്നില്‍
നിന്നോടുള്ള ഭക്തിയില്‍
ഞാന്‍ വളരട്ടെ (യേശുവേ..)
                    2
ദൈവസ്നേഹത്തില്‍ മുന്നോട്ടു പോകാന്‍
ആ വിശ്വാസത്തില്‍ നിലനില്‍ക്കുവാനായ്‌
എന്നുടെ യാചന കേള്‍ക്കണേ നാഥാ
എന്നുടെ വഴികള്‍ കാക്കണേ നാഥാ 
യേശുവേ നിന്നെ നമിക്കുന്നു
                    3
ജീവിതം ഞങ്ങള്‍ക്ക് ധര്‍മ്മമാകേണം
ജീവിതം ഞങ്ങള്‍ക്ക് കര്‍മ്മമാകേണം
കൈ കോര്‍ത്തു യോജിച്ചു മുന്നോട്ടു പോകാന്‍
സകലേശാ സദ്‌ബുദ്ധിയേകൂ (യേശുവേ നിന്നെ..)

Comments