Malayalam Christian Songs‎ > ‎‎ > ‎

യേശുവേ നിന്‍ പാദപീഠത്ത് മുറ്റും ഞാന്‍ തരുന്നിതായെന്നെ


യേശുവേ നിന്‍ പാദപീഠത്ത് 
മുറ്റും ഞാന്‍ തരുന്നിതായെന്നെ
കഴുകി ശുദ്ധയാക്കിയെന്നെ
നല്‍വരങ്ങള്‍ തന്നിടേണമേ (യേശുവേ..)
                     1
പാപിയായ്‌ പിറന്ന എന്‍റെയും
പാതകങ്ങള്‍ ക്ഷമിച്ചല്ലോ നീ (2)
ഭാഗ്യമായ്‌ ഭവിച്ചെനിക്കത്
പാലകന്‍ തന്‍ മഹാദയയാല്‍ (2) (യേശുവേ..)
                     2
വല്ലഭാ നിന്‍റെ സ്നേഹമോര്‍ക്കുമ്പോള്‍
എന്‍റെ ഉള്ളം തുടിച്ചീടുന്നേ (2)
ആത്മസന്തോഷം കുറയാതെന്നെ
മറയ്ക്ക നിന്‍ രക്തത്താലെന്നും (2) (യേശുവേ..)
                     3
നിന്‍റെ വേല ചെയ്തു തീര്‍ക്കുവാന്‍
ശക്തി എന്നില്‍ പകര്‍ന്നിടണേ (2)
അഗ്നിയിന്‍ അഭിഷേകത്തിന്‍റെ
കനലാല്‍ തൊട്ടീടേണമേ (2) (യേശുവേ..)

Comments