Malayalam Christian Songs‎ > ‎‎ > ‎

യേശുവേ നിന്‍ ക്രൂശിങ്കല്‍

യേശുവേ നിന്‍ ക്രൂശിങ്കല്‍
എന്നും ഞാന്‍ വസിക്കും;
സൌഖ്യം നല്‍കും ഊറ്റു താന്‍
അങ്ങു നിന്നൊലിക്കും

ക്രൂശിങ്കല്‍ ക്രൂശിങ്കല്‍
എന്‍ മഹത്വം എന്നും;
സ്വര്‍ഗ്ഗനാട്ടില്‍ സ്വസ്ഥം ഞാന്‍
കണ്ടെത്തും വരെയ്ക്കും
                 1
ക്രൂശിങ്കല്‍ ദയാലുവാം 
യേശു എന്നെക്കണ്ടു;
തന്‍ പ്രകാശം എന്‍ ചുറ്റും
കാട്ടി രക്ഷ തന്നു (ക്രൂശിങ്കല്‍..)
                 2
ക്രൂശിന്‍ കാഴ്ചകള്‍ സദാ
കാട്ടുകേ എന്‍ മുമ്പില്‍
യാത്രചെയ്യും നാള്‍ക്കുനാള്‍
തന്‍ നിഴലിന്‍ കീഴില്‍ (ക്രൂശിങ്കല്‍..)
                 3
ആശയോടെ ക്രൂശിങ്കല്‍
എന്നും കാത്തിരിക്കും 
ഇന്‍പനാട്ടില്‍ സ്വസ്ഥം ഞാന്‍
കണ്ടെത്തും വരെയ്ക്കും (ക്രൂശിങ്കല്‍..)

Comments