Malayalam Christian Songs‎ > ‎‎ > ‎

യേശുവേ എന്‍ നാഥനേ യേശുവേ എന്‍ കര്‍ത്തനേ

യേശുവേ എന്‍ നാഥനേ യേശുവേ എന്‍ കര്‍ത്തനേ
നീയല്ലാതാശ്രയിപ്പാന്‍ ഭൂവിലാരുള്ളൂ
യേശുവേ എന്‍ നാഥനേ യേശുവേ എന്‍ കര്‍ത്തനേ
നിന്നെപ്പോല്‍ സ്നേഹിതനായ്‌ വേറെ ആരുള്ളൂ

ഇനിയെന്‍റെ ജീവിതം നിനക്കായ്‌
ഇനിയുള്ള നാളുകള്‍ നിനക്കായ്‌ 
യേശുവേ... എന്‍ നാഥനേ.. (2)
                                1
യേശുവേ എന്‍ ആശയേ യേശുവേ എന്‍ കാന്തനേ
നീയല്ലാതാശ വയ്ക്കാന്‍ ഭൂവിലാരുള്ളൂ
യേശുവേ എന്‍ ആശയേ യേശുവേ എന്‍ കാന്തനേ
നിന്നെപ്പോല്‍ യോഗ്യനായ്‌ വേറെ ആരുള്ളൂ (ഇനിയെന്‍റെ..)

ഇനിയെന്‍റെ ജീവിതം നിനക്കായ്‌
ഇനിയുള്ള നാളുകള്‍ നിനക്കായ്‌ (2)
യേശുവേ... എന്‍ കാന്തനേ.. (2)
                                2
യേശുവേ എന്‍ ഓഹരി എന്‍ യേശു മാത്രം സര്‍വ്വവും
നീയല്ലാതാഗ്രഹിപ്പാന്‍ ഭൂവിലാരുള്ളൂ
യേശുവേ എന്‍ ഓഹരി എന്‍ യേശു മാത്രം സര്‍വ്വവും
നിന്നെപ്പോല്‍ സമ്പത്തായി വേറെ ആരുള്ളൂ 

ഇനിയെന്‍റെ ജീവിതം നിനക്കായ്‌
ഇനിയുള്ള നാളുകള്‍ നിനക്കായ്‌ (2)
യേശുവേ... എന്‍ രാജനേ.. (2)

Comments