Malayalam Christian Songs‎ > ‎‎ > ‎

യേശുരാജന്‍ വാനമേഘെ വന്നീടാന്‍ കാലമായ്‌

യേശുരാജന്‍ വാനമേഘെ വന്നീടാന്‍ കാലമായ്‌ 
കാന്തയെ ചേര്‍ക്കുവാന്‍ വന്നീടാന്‍ കാലമായ്‌ (2) (യേശുരാജന്‍..)
                    1
തന്‍ വരവിന്‍ ധ്വനി കാതോര്‍ത്തിരിക്കും
കാന്തേ ഉണരുക നീ (2)
ഉയര്‍ത്തുക ശിരസ്സും ദീപവുമൊരുപോല്‍
കാന്തന്‍ വന്നീടാറായ്‌ (2) (യേശുരാജന്‍..)
                    2
തന്‍ വരവിന്‍ ലക്ഷ്യമെല്ലാം
കണ്ടീടുന്നിതാ (2)
ലോകമതിന്‍ അന്ത്യത്തിലേക്ക്
യാത്രയാകുന്നിതാ (2) (യേശുരാജന്‍..)


Comments