യേശുപരാ എങ്ങും നല്‍ സമാധാനം ഇക്കാലം അരുള്‍ക പരാ 1 നാശമുള്ള പാരില്‍ നന്മ നിറച്ചീടാന്‍ ആശിച്ചു വന്ന നാഥാ-പാപ നാശക ദൈവ ജാതാ- യേശു.. 2 പാരില്‍ സമാധാനം-പക്ഷമാം നല്‍ദാനം പൂരിപ്പാന്‍ വന്ന ദേവാ രക്ഷ പാരില്‍ പകര്‍ന്ന ദേവാ- യേശു.. 3 ചോരയൊന്നില്‍ നിന്നും-തോന്നിയവര്‍ തമ്മില്‍ ഏറെ ശല്യം ചെയ്യുന്നു-ക്രൂര- പ്പോരില്‍ പലര്‍ ചാകുന്നു- യേശു.. 4 സാരമറ്റതായ-സംഗതിയാല്‍ തുള്ളി ഏറെപ്പേര്‍ ചാകുന്നയ്യോ-പേയും ഏറെ ജയിക്കുന്നയ്യോ- യേശു.. 5 വൃദ്ധര്‍ ക്ഷീണര്‍ ഏറെ-മക്കള്‍ ഭാര്യമാരും അത്തല്‍ പെടുന്നതാലെ-ദാരി- ദ്ര്യത്തില്‍ പെടുന്നിക്കാലം- യേശു.. 6 ഏതും യത്നമെന്യേ-ഏറെപ്പേര്‍ ചാകുന്നേ പാതാളത്തില്‍ ചേരുന്നേ-അതാല്‍ വേതാളം ഞെളിയുന്നേ- യേശു.. 7 യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം അത്യാവശ്യം തന്നീടാന്‍-എങ്ങും സത്യാനുഗ്രഹം കൂടാന്‍- യേശു.. |
Malayalam Christian Songs > യ >