യേശുനാഥന്‍ ജയിക്കുന്നു ഹാലേലൂയാ ഇഹലോകം മുഴുവനും-ഹാലേലൂയാ 1 ഓരോരോ രാജ്യങ്ങളില്‍ സുവിശേഷം ഓടി നിറഞ്ഞീടുന്നു ഹാലേലൂയാ ഏറെപ്പേരാണ്ടുതോറും ചേര്‍ന്നീടുന്നു യേശുവിന്‍ സഭയിതില്‍ ഹാലേലൂയാ (യേശു..) 2 പേയിന്‍ മാര്‍ഗ്ഗങ്ങളെങ്ങും ക്ഷയിച്ചീടുന്നു പേടിച്ചോടുന്നു സാത്താന്‍ ഹാലേലൂയാ ശ്രീയേശു മാര്‍ഗ്ഗമെങ്ങും ബലപ്പെടുന്നു തിരിയുന്നു ലോകരിതില്‍ ഹാലേലൂയാ (യേശു..) 3 ജാതിഭേദങ്ങള്‍ പലതു നീങ്ങിടുന്നു ജയിക്കുന്നു സ്നേഹക്കൊടി ഹാലേലൂയാ പാതകങ്ങള്‍ പാരില്‍നിന്നു കുറഞ്ഞീടുന്നു ഫലിക്കുന്നു സുവിശേഷം ഹാലേലൂയാ (യേശു..) 4 ആലയങ്ങള്‍ ഉയരുന്നു യേശുവിന്നു ആരാധനയേറുന്നു ഹാലേലൂയാ നാലുപാടും വിഗ്രഹങ്ങള്‍ വീണിടുന്നു നാശവഴി അടയുന്നു ഹാലേലൂയാ (യേശു..) 5 വളര്‍ന്നു നിറഞ്ഞീടുന്നു യേശുരാജ്യം മങ്ങുന്നു പേയിന്‍ രാജ്യം ഹാലേലൂയാ വിളങ്ങുന്നു ദിവ്യശക്തിയധികാരം മേദിനിയില്‍ ദിനം ദിനം ഹാലേലൂയാ (യേശു..) |
Malayalam Christian Songs > യ >