Malayalam Christian Songs‎ > ‎‎ > ‎

യേശുനാഥാ നീതി സൂര്യാ

യേശുനാഥാ നീതി സൂര്യാ
എകണം നിന്നാത്മദാനം
ദാസരിലീ സമയത്തില്‍ നാഥനേ
സര്‍വ്വ മാലോഴിച്ചു ദിവ്യദാനം നല്‍കുകേ
                            1
ഇന്നു നിന്റെ സന്നിധിയില്‍ വന്നിരിക്കും ഞങ്ങളെ നീ
നിന്റെ ദിവ്യാശിഷം നല്‍കി പാലിക്ക
സര്‍വ്വ മായചിന്ത ദൂരെ നീക്കി കാക്കുക
                            2
ഇത്രനാളും നിന്‍ കൃപയെ വ്യര്‍ത്ഥമാക്കിത്തീര്‍ത്തുപോയേ
അത്തലെല്ലാം നീക്കി നീ കൈ താങ്ങുക
നിന്റെ സത്യബോധം ഞങ്ങളില്‍ നീ നല്‍കുക
                            3
ആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീര്‍ത്തിടുവാന്‍
ആത്മദാഹം ഞങ്ങളില്‍ നീ നല്‍കുക
സര്‍വ്വ സ്വാര്‍ത്ഥചിത്തം ദൂരെ നീക്കി കാക്കുക
                            4
നിന്റെ സ്നേഹമറിഞ്ഞിട്ടു നിന്നെ സ്നേഹിപ്പതിനായി
സ്നേഹഹീനരായവരില്‍ വേഗമേ
നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക
                            5
നീ പൊഴിക്കും തേന്‍ മൊഴികള്‍ ഞങ്ങളുള്ളിലാക്കിടുവാന്‍
പാരം കൊതി നല്‍കിടേണം ദൈവമേ
എല്ലാം ചെയ്തു നല്ല ദാസരായി തീരുവാന്‍
Comments