യേശു വരുന്നേ പൊന്നേശു വരുന്നേ വരവിന്നായ് തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോ? (2) (യേശു..) 1 ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ - പ്പതിനു വേണ്ടി ഉണർന്നു നീ ഒരുങ്ങിടുന്നുവോ (2) (യേശു..) 2 അംബരത്തിൻ ശക്തികൾ ഭ്രമിച്ചിടുന്നതാൽ അമ്പരപ്പിനാലീ ലോകം നടുങ്ങിടുന്നിതാ (2) (യേശു..) 3 നീക്കും ലോക വാഴ്ച യേശു രാജരാജനായ് സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻ വിശുദ്ധർക്കായി (2) (യേശു..) 4 മുൾമുടി അണിഞ്ഞു രക്തധാരിയായവൻ പൊന്‍കിരീടം ചൂടി തേജപൂർണ്ണനായിതാ (2) (യേശു..) 5 ദൈവം തൻ വിശുദ്ധന്മാരിൻ കണ്ണുനീരെല്ലാം നീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ് (2) (യേശു..) 6 ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാ ഹാ! എന്‍ പ്രിയൻ വാനിൽ ദൂതസേനയോടിതാ (2) (യേശു..) |
Malayalam Christian Songs > യ >