യേശു രാജന്‍ ജനിച്ചു പാടി സന്തോഷിപ്പിന്‍ പാപ ശാപമൊഴിച്ചു പാടി സന്തോഷിപ്പിന്‍- വാനദൂതരാകവേആനന്ദിച്ചു കൂടുന്നേ; കൂടിടുവിന്‍ പാടിടുവിന്‍ പാടി സന്തോഷിപ്പിന്‍ (കൂടിടുവിന്‍..) 1 ബെത്ലേമെന്ന ഗ്രാമത്തില്‍ പാടി സന്തോഷിപ്പിന്‍ മര്‍ത്യവേഷധാരിയായ് പാടി സന്തോഷിപ്പിന്‍ സത്യദേവന്‍ ജാതനായ് സത്യസഭ യോഗമായ് (കൂടിടുവിന്‍..) 2 "ദൈവത്തിനു മഹത്വം" പാടി സന്തോഷിപ്പിന്‍ "ഉന്നതത്തിലെന്നേക്കും" പാടി സന്തോഷിപ്പിന്‍ "ഭൂതലേ സമാധാനം" "ജാതികള്‍ക്കു പ്രീതിയും" (കൂടിടുവിന്‍..) 3 രാജ ചക്രവര്‍ത്തികള്‍ പാടി സന്തോഷിപ്പിന്‍ മാന്യര്‍ ശ്രേഷ്ഠ പ്രഭുക്കള്‍ പാടി സന്തോഷിപ്പിന്‍ സാധുക്കള്‍ ബാലകരും ജാതികള്‍ സകലരും (കൂടിടുവിന്‍..) |
Malayalam Christian Songs > യ >