Malayalam Christian Songs‎ > ‎‎ > ‎

യേശു നല്ല മേയ്പന്‍-ഭീതി നീക്കും താന്‍

യേശു നല്ല മേയ്പന്‍-ഭീതി നീക്കും താന്‍,
സങ്കടങ്ങള്‍ സര്‍വ്വം ഇല്ലാതാക്കും താന്‍,
അവന്‍ പോകും മാര്‍ഗ്ഗേ-നാമും പോകണം,
ഭാരം നേരിട്ടാലും-ഭാഗ്യമായാലും.
                            1
യേശു നല്ല മേയ്പന്‍-മോദം നല്‍കുന്നു,
തന്‍റെ ഇന്‍പ ശബ്ദം-നാം അറിയുന്നു
ശാസിച്ചാലും കൂടെ സ്നേഹിക്കുന്നവന്‍,
വേറെ ആരും വേണ്ട-പാത കാട്ടുവാന്‍.
                            2
യേശു നല്ല മേയ്പന്‍-ആപല്‍ക്കാലേ താന്‍,
ആടുകള്‍ക്കു വേണ്ടി-ജീവന്‍ വെടിഞ്ഞാന്‍,
നാം എല്ലാരും തന്‍റെ-പിന്‍ ചെന്നീടുവിന്‍,
ആയുഷ്ക്കാലം എന്നും-തന്നെ സ്നേഹിപ്പിന്‍.

Comments