Malayalam Christian Songs‎ > ‎‎ > ‎

യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍

യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍
മദ്ധ്യവാനില്‍ വെളിപ്പെടുവാന്‍
കാലം ആസന്നമായ്‌ പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ (2)

        ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍
        കാണും നാം അന്നാളില്‍ പ്രിയന്‍ പൊന്മുഖം
                    1
യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും
അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കാന്തന്‍ യേശു വരാന്‍ കാലമായ്‌
രൂപാന്തരം പ്രാപിക്കും (ചേരും..)
                    2
രോഗദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം മണ്ണോടു ചേര്‍ന്നെന്നാലും
രൂപാന്തരം പ്രാപിക്കും (ചേരും..)
                    3
ഝടുഝടെ ഉയര്‍ക്കും വിശുദ്ധരെല്ലാം
കാഹളനാദം കേള്‍ക്കുമ്പോള്‍
പാരില്‍ പാര്‍ത്തിടും നാം അന്നാളില്‍
രൂപാന്തരം പ്രാപിക്കും (ചേരും..)
 

Comments