യേശു മഹേശാ ഇങ്ങെഴുന്നരുളേണം ആശിഷം തരുവാന്‍ കൃപാസനം-വഴിയായ്- (യേശു..) 1 ആദിയേ ദേവാ അമലാ ഒമേഗാ-നീതിയിന്‍ സൂര്യാ വിമലാ അമേയാ ജ്യോതി പ്രകാശമാം വേദ നാഥാ സ്വാമീ- (യേശു..) 2 മേഘവാഹനനേ ശോകപാപഹനേ-ദേഹവാഹനനേ ലോകരക്ഷകനേ ദേഹം ധരിച്ച നരദേവനേ സ്വാമി- (യേശു..) 3 ധരണിയിലിരുവര്‍ ഒരു മനസ്സോടെ-തിരുനാമം ജപിച്ചാല്‍ വിരവൊടു-ഭഗവാന്‍ വരുമിവിടെ എന്നു വചിച്ച കൃപാലോ- (യേശു..) 4 ഇങ്ങു നിന്‍ ഭജനം ഭംഗിയായ് സതതം പുംഗഭക്തിയുടന്‍ എന്നും ചൊല്ലീടുവാന്‍ സംഗതി വരുത്തുക നീ കൃപയോടിഹ- (യേശു..) 5 മോക്ഷത്തിന്മേലും ഇക്ഷിതി അഖിലം-സാക്ഷിയായ് മേവും ക്രിസ്തേശു-മഹേശാ ഇക്ഷണം പ്രസന്നതയാകണം ഇഹ ഭവാന്‍- (യേശു..) 6 ഭക്തവത്സലനേ മുക്തിദായകനേ-ഭക്തി നല്‍കണമേ ശക്തിമാന്‍ ഗുരുവേ ശക്തിജ്ഞാനം ദയ തിങ്ങും യഹോവയേ- (യേശു..) |
Malayalam Christian Songs > യ >