യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു പരലോകത്തില്‍ ജീവിക്കുന്നു ഇഹ ലോകത്തില്‍ താനിനി വേഗം വരും രാജ രാജനായ് വാണിടുവാന്‍ ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ യേശു കര്‍ത്താവ് ജീവിക്കുന്നു 1 കൊല്ലുന്ന മരണത്തിന്‍ ഘോരതര വിഷപ്പല്ല് തകര്‍ത്താകയാല്‍ ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മള്‍ വെല്ലുവിളിക്കുകയായ് (ഹാ ഹല്ലേലുയ്യ..) 2 എന്നേശു ജീവിക്കുന്നായതിനാല്‍ ഞാനുമെന്നേയ്ക്കും ജീവിക്കയാം ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി- ക്കെല്ലാം എന്നേശുവത്രേ (ഹാ ഹല്ലേലുയ്യ..) 3 മന്നിലല്ലെന്‍ നിത്യ വാസമെന്നേശുവിന്‍ മുന്നില്‍ മഹത്വത്തിലാം ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍ എണ്ണി ഞാന്‍ പാര്‍ത്തിടുന്നു (ഹാ ഹല്ലേലുയ്യ..) |
Malayalam Christian Songs > യ >