യേശു എന്‍ സ്വന്തം ഹല്ലെലുയ്യ എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ പഴയതെല്ലാം കഴിഞ്ഞു പോയ് കണ്ടാലും സര്‍വ്വം പുതിയതായ് എനിക്ക് പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തന്‍ കുരിശും എനിക്ക് പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തന്‍ കുരിശും 1 യേശു എന്‍ സ്വന്തം ഹല്ലെലുയ്യ ഞാന്‍ നിന്‍ സമ്പാദ്യം എന്‍ രക്ഷകാ നീ എന്‍ കര്‍ത്താവും സ്നേഹിതനും ആത്മ ഭര്‍ത്താവും സകലവും (എനിക്ക് പാട്ടും..) 2 യേശു എന്‍ സ്വന്തം ഹല്ലെലുയ്യ ഈ സ്നേഹ ബന്ധം നില്ക്കും സദാ മരണത്തോളം സ്നേഹിച്ചു താന്‍ നിത്യതയോളം സ്നേഹിക്കും താന്‍ (എനിക്ക് പാട്ടും..) |
Malayalam Christian Songs > യ >