Malayalam Christian Songs‎ > ‎‎ > ‎

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍


                      1
യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍
എന്തോരാനന്ദമീ ഭൂവില്‍ വാസം (2)
ഹാ.. എത്ര മോദം 
പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍ (2)
                      2
ലോകം വെറുത്തവര്‍ യേശുവോട്‌
ചേര്‍ന്നിരുന്നെപ്പോഴും ആശ്വസിക്കും (2)
മാ ഭാഗ്യ കനാന്‍ 
ചേരും വരെ കാത്തിടേണം (2) (യേശു..)
                      3
ഈ ലോകരാക്ഷേപം ചൊല്ലിയാലും
ദുഷ്ടര്‍ പരിഹാസമോതിയാലും (2)
എന്‍ പ്രാണനാഥന്‍
പോയതായ പാത മതി (2)
                      4
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കണ്‍കള്‍ മങ്ങീടുന്നേ (2)
എപ്പോള്‍ വരുമോ
പ്രാണപ്രിയാ കണ്ടീടുവാന്‍ (2) (യേശു..)
Comments