യാക്കോബിന്‍ ദൈവമിന്നും നമുക്കുള്ളവന്‍ നമ്മെ ജീവപര്യന്തം നടത്തിടുമേ ഓരോ ദിവസവും കൃപകള്‍ നല്‍കി നമ്മെ ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) ഹല്ലെലൂയ്യാ അവന്‍ ആത്മരക്ഷകന്‍ ഹല്ലെലൂയ്യാ അവന്‍ സൌഖ്യദായകന്‍ (2) ഹല്ലെലൂയ്യാ ശുദ്ധാത്മനായകന്‍ നമ്മെ നിത്യതയ്ക്കായ് ഒരുക്കിടുമേ (2) 1 ആഴിയില്‍ നാം കടന്നു പോയീടിലും അതു നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ തീയില്‍ നാമാകിലും ജ്വാല നമ്മെ തെല്ലും ഏശാതെ മാനുവേല്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..) 2 സാക്ഷാല്‍ രോഗങ്ങളവന്‍ വഹിച്ചതിനാല്‍ എല്ലാ വേദനയും അവന്‍ ചുമന്നതിനാല്‍ അടിപ്പിണരാലവന്‍ സൌഖ്യമാക്കി ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..) 3 ജയശാലിയായവന്‍ വന്നിടുമേ എല്ലാ പ്രതിഫലവുമവന്‍ തന്നിടുമേ ആത്മാവിനാലതിനായൊരുക്കി നമ്മെ ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..) |
Malayalam Christian Songs > യ >