യാക്കോബിന്‍ ദൈവം എന്‍റെ ദൈവം യിസഹാക്കിന്‍ ദൈവം എന്‍റെ ദൈവം (2) ആരാധിപ്പാന്‍ ശക്തന്‍ സ്തുതിച്ചിടാന്‍ യോഗ്യന്‍ (2) ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം യാഹെന്ന ദൈവത്തെ ആരാധിച്ചിടാം നമുക്കാരാധിക്കാം നമുക്കാരാധിക്കാം അവന്‍ വിളിച്ചാല്‍ കേള്‍ക്കുന്ന ദൈവമല്ലോ നമുക്കാരാധിക്കാം നമുക്കാരാധിക്കാം അവന്‍ പാപങ്ങള്‍ പോക്കുന്ന ദൈവമല്ലോ (2) 1 ദൈവം നല്‍കിയ ദാനങ്ങളെ ഓര്‍ത്ത് നിത്യം നമിച്ചിടാം ദൈവം നടത്തിയ പാതകളെ കണ്ടുമോദാല്‍ വാഴ്ത്തിടാം നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെ സ്തുതിച്ച് നിത്യം ആരാധിക്കാം (2) ഈ ലോക യാത്രയില്‍ തളരാതെ മുന്നേറാന്‍ യാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2) (നമുക്കാരാധിക്കാം..) 2 ശത്രുവിന്‍ കൈയ്യില്‍ അകപ്പെടാതെ കരുതിയ നാഥനെ നമിച്ചിടാം രോഗപീഡയില്‍ തളര്‍ന്നിടാതെ താങ്ങിയ കര്‍ത്തനെ വാഴ്ത്തിടാം നമ്മെ തിരുരക്തത്താലെന്നും കഴുകി തലോടുന്ന കരങ്ങളെ ഓര്‍ത്തെന്നും സ്തുതിച്ചിടാം (2) വീണ്ടും വരാമെന്ന വാഗ്ദത്തമേകിയ യാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2) (നമുക്കാരാധിക്കാം..) |
Malayalam Christian Songs > യ >