Malayalam Christian Songs‎ > ‎‎ > ‎

യഹോവ ശാലോം എന്‍ സമാധാനം


യഹോവ ശാലോം എന്‍ സമാധാനം
യഹോവ റാഫാ എന്‍ രോഗശാന്തി
യഹോവ യിരേ കരുതും നാഥന്‍
ഇമ്മാനുവേല്‍ എന്നും കൂടെയുള്ളോന്‍ (2)
                        1
ചൂരചെടിക്കീഴില്‍ ക്ഷീണിച്ചുറങ്ങിയ
ഏലിയാവിന്‍ ചാരത്തണഞ്ഞതാം ദൈവം (2)
സ്വര്‍ഗ്ഗീയ മന്നായെ നല്കിമോദാല്‍
അന്‍പോടെന്നും എന്നെ നടത്തുന്നു (2) (യഹോവ..)
                        2
സിംഹങ്ങള്‍ വസിക്കും ഗുഹയില്‍ വീണതാം
ദാനിയേലിന്‍ ജീവന്‍ കാത്തതാം ദൈവം (2)
ശത്രുക്കള്‍ മുമ്പാകെ വിരുന്നേകി
അന്‍പോടെന്നും എന്നെ കാത്തിടുന്നു (2) (യഹോവ..)
                        3
വസ്ത്രത്തിന്‍ തൊങ്ങലില്‍ സ്പര്‍ശിച്ച വേളയില്‍
സൌഖ്യമതേകിയെന്‍ യേശുമഹേശന്‍
തന്നടിപ്പിണരാല്‍ സൌഖ്യമേകി
അന്‍പോടെന്നും എന്നെ പാലിക്കുന്നു (2) (യഹോവ..)
                        4
ജീവിതസാഗരെ വന്‍ തിരമാലയില്‍
ഉലയുമെന്‍ തോണി തകരുകയില്ല (2)
അമരക്കാരനായ് കര്‍ത്താവുണ്ട്
ഹല്ലേലൂയ്യാ പാടി വാഴ്ത്തീടും ഞാന്‍ (2) (യഹോവ..)


Song lyrics and video of 'yahova shalom en samadhanam, yahova rapha en roga shanthi, yahova yire karuthum nadhan, immanuvel ennum koodeyullon'

Comments