Malayalam Christian Songs‎ > ‎‎ > ‎

യഹോവ എന്‍റെ വെളിച്ചമല്ലോ


യഹോവ എന്‍റെ വെളിച്ചമല്ലോ
അവനെൻ രക്ഷയുമെ
യഹോവ എന്‍റെ ജീവബലം
ഞാൻ ആരെ പേടിക്കും

1. ശത്രുവിനെയവൻ  തുരത്തിടും
  മിത്രമായെന്നും കൂടെ നിൽക്കും
  കണ്ണുനീർ തുടയ്ക്കും പാറമേലുയർത്തും
  തുണയായെന്നും ജയം നൽകും (യഹോവ..)

2. നിൻ കൃപയെന്നും പാടിടുമേ
  നിൻ വഴിയെത്രയോ ശ്രേഷ്ടമല്ലോ
  വൈരം മറന്ന് നന്മകൾ കാണാൻ
  സന്മനസ്സുള്ളിൽ നൽകിടണേ (യഹോവ..)

3. നിൻ മുഖത്തേക്കു ഞാൻ നോക്കിടുമ്പോൾ
  കോപത്തോടെന്നെ തള്ളരുതേ
  സഖിയായ്‌ തുണയായ് കൂടെ നടക്ക
  ജീവന്‍റെ നിറവിൽ നിലനില്പാൻ (യഹോവ..)

Album:119th Maramon Convention Songs 2014

Song Lyrics & video of 'yahova ente velicchamallo, avanen rakshayume'

Comments