Malayalam Christian Songs‎ > ‎‎ > ‎

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ ദാതാവാം ദൈവം 
നീ മാത്രം മതിയെനിക്ക് 
യഹോവ റാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും 
നല്‍കുമെന്‍ ആവശ്യങ്ങള്‍ 
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2) 

യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല 
യഹോവ ശാലോം എന്‍ സമാധാനം 
നല്‍കി നിന്‍ ശാന്തിയെന്നില്‍ 
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2) (യഹോവ യിരെ..)






Comments