Malayalam Christian Songs‎ > ‎‎ > ‎

യഹോവ ദൈവമാം വിശുദ്ധ ജാതി നാം

യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം (2)
പരദേശികള്‍ നാം ഭാഗ്യ ശാലികള്‍
ഇതുപോലൊരു ജാതിയുണ്ടോ? (2) (യഹോവ..)
                        1
ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രെ (2)
ആകയാല്‍ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല (2) (യഹോവ..)
                        2
അവനീ തലത്തില്‍ അവമാനം നമു -
ക്കവകാശമെന്നോര്‍ത്തിടണം (2)
അവനായ്‌ കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍
അനന്ത യുഗം വാണിടും നാം (2) (യഹോവ..)
                        3
നിര നിര നിരയായ്‌ അണി നിരന്നിടുവിന്‍
കുരിശിന്‍ പടയാളികളെ (2)
ജയ ജയ ജയ കാഹളമൂതിടുവിന്‍
ജയ വീരനാം യേശുവിന് (2) (യഹോവ..)

Comments