Malayalam Christian Songs‎ > ‎‎ > ‎

യഹോവ ദൈവമാകും ജാതി ഭൂവിലേറ്റം ഭാഗ്യമുള്ളവര്‍


യഹോവ ദൈവമാകും ജാതി
ഭൂവിലേറ്റം ഭാഗ്യമുള്ളവര്‍ (2)
                        1
തണലായ്‌ അരികേ അത്യുന്നതന്‍
നിഴലായി ഉള്ളത് സര്‍വ്വശക്തന്‍ (2)
മാലാഖമാരെന്നും കാവലുണ്ടേ
ഉല്ലാസത്തിന്‍ ഘോഷം കൂടാരത്തില്‍ (2) (യഹോവ..)
                        2
നദി പോല്‍ നിറയും സമാധാനം
കവിയും തോടു പോല്‍ മഹത്വങ്ങള്‍ (2)
പെറ്റമ്മയെപ്പോല്‍ ആശ്വാസവും 
നല്‍കീടുവാന്‍ അവന്‍ കൂടെയുണ്ട് (2) (യഹോവ..)
                        3
മഴപോല്‍ ചൊരിയും തന്‍ വചനം
മഞ്ഞുപോല്‍ പൊഴിയും തന്‍ കൃപകള്‍ (2)
മലര്‍വാടിയായി മാറ്റും മരുഭൂമി
ഉദ്യാനമായി മാറ്റും കൂടാരങ്ങള്‍ (2) (യഹോവ..)
                        4
ഒരുനാള്‍ തീര്‍ന്നീടും മരുവാസം
പലനാള്‍ കാംക്ഷിച്ച ഭാഗ്യദേശം (2)
അവകാശമാക്കും തന്‍ മക്കള്‍
മഹല്‍ ഭാഗ്യമോടെ വാഴും നിത്യം (2) (യഹോവ..)

Lyrics: ലിസിക്കുട്ടി രാജീവ്‌
Album: കൃപമേല്‍ കൃപ Vol. 4
Comments