യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു യാഹേ നിന്റെ നാമം പുകഴ്ത്തിടുന്നു സംഗീതത്തോടും സ്തോത്രത്തോടും നിന്റെ നാമം വാഴ്ത്തിടുന്നു, നിന്റെ നാമം വാഴ്ത്തിടുന്നു (2) 1 നിന്റെ മഹത്വം ആകാശം വര്‍ണ്ണിച്ചിടുമ്പോള്‍ നിന്റെ കൃപകള്‍ ഭൂലോകം വാഴ്ത്തിടുമ്പോള്‍ രക്ഷകനാം നിന് സന്നിധിയില്‍ ഞങ്ങള്‍ വണങ്ങിടുന്നു പാലകനാം നിന് സവിധേ ഞങ്ങള്‍ നമിച്ചിടുന്നു (യാഹേ..) 2 രോഗങ്ങള്‍ സഹിച്ചു ഞാന്‍ വലഞ്ഞിടുമ്പോള്‍ ദുരിതങ്ങള്‍ എന്റെ ദേഹി തകര്‍ത്തിടുമ്പോള്‍ രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയര്‍ത്തിടുന്നു അഭയമേകി നീ അരികില്‍ എന്നെ അണച്ചിടുന്നു (യാഹേ..) |
Malayalam Christian Songs > യ >