Malayalam Christian Songs‎ > ‎‎ > ‎

യാഹാം ദൈവമേ നീ എന്നും എന്‍റെ ദൈവം


യാഹാം ദൈവമേ നീ എന്നും എന്‍റെ ദൈവം
യാക്കോബിൻ ദൈവമേ നീ എന്നും എന്‍റെ ദൈവം
  നീ മാത്രമാണെന്‍റെ ദൈവം
  നീ മാത്രമാണെന്‍റെ എല്ലാം (2)

1. ചോദിക്കാത്ത നന്മകൾ നൽകി
  നിനയ്ക്കാത്ത ആനന്ദം ഏകി
  നീയെൻ ആശ്രയം നീയെൻ ഗോപുരം (2)
  നീയെൻ അഭയം എന്നാളുമേ (2) (യാഹാം..)

2. അബ്ബാ താതാ എന്നു വിളിപ്പാൻ
  പുത്രത്വത്തിന്‍റെ ആത്മാവെ തന്നു
  നീയെൻ ജീവനും നീയെൻ ശൈലവും (2)
  നീയെൻ ശരണം എന്നെന്നുമേ (2) (യാഹാം..)

Album:119th Maramon Convention Songs 2014

Song Lyrics & video of 'yaahaam daivame nee ennum ente daivam'
Comments