വിശ്വം കാക്കുന്ന നാഥാ.. വിശ്വൈക നായകാ.. ആത്മാവിലെരിയുന്ന തീയണക്കൂ നിന് ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ വിശ്വം കാക്കുന്ന നാഥാ ആ..ആ..ആ..ആ... 1 ഇടയന് കൈവിട്ട കുഞ്ഞാടുകള്‍ ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ (2) ആരുമില്ലാത്തവര്‍ക്കഭയം നല്‍കും കാരുണ്യം എന്നില്‍ ചൊരിയേണമേ കാരുണ്യം എന്നില്‍ ചൊരിയേണമേ (വിശ്വം..) 2 അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം (2) അന്യനാണെങ്കിലും എന്റെയീ കണ്ണുനീര് അന്യനാണെങ്കിലും എന്റെയീ കണ്ണുനീര് ധന്യമായ് തീരട്ടെ നിന് വീഥിയില്‍ ധന്യമായ് തീരട്ടെ നിന് വീഥിയില്‍ (വിശ്വം..) |
Malayalam Christian Songs > വ >