Malayalam Christian Songs‎ > ‎‎ > ‎

വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്‍റെ വേല ചെയ്യുവിന്‍


വീണ്ടെടുക്കപ്പെട്ട കൂട്ടമേ
വേഗമുണര്‍ന്നു രക്ഷകന്‍റെ വേല ചെയ്യുവിന്‍ (2)
അന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിന്‍ ജ്വാലയാണേ (2)
ചന്തമോടെ സേവ ചെയ്താല്‍ സ്വന്ത നാട്ടില്‍ പോയിടാമേ (2) 
(വീണ്ടെടുക്കപ്പെട്ട..)
                            1
അബ്രഹാം യിസ്ഹാക്കു യാക്കോബ് എന്നീ
വിശുദ്ധര്‍ എത്ര നാളായ് പാര്‍ത്തലം വിട്ടു (2)
കാത്തു കാത്തു നിന്നിടുന്ന സോദരാ നീ ഓര്‍ത്തിടുക (2)
പൂര്‍ത്തിയായ് നിന്‍ വേല തീര്‍ത്തു പാര്‍ത്തലം വെടിഞ്ഞു പോകാം (2) 
(വീണ്ടെടുക്കപ്പെട്ട..)
                            2
ഈ ലോക രാജ്യം അസ്തമിക്കാറായ്
ആ ലോക രാജ്യം വേഗമിതാ ആഗമിക്കാറായ് (2)
പാപമില്ലാ പരിശുദ്ധന്‍ പാരിടത്തില്‍ വന്നു തന്‍റെ (2)
പാവനമായ് ജീവിക്കുന്ന പാവനരേ ചേര്‍ത്തിടുമേ (2) 
(വീണ്ടെടുക്കപ്പെട്ട...)
                            3
ഉന്നത വിളിക്കു യോഗ്യരേ! വിളിച്ചവന്‍റെ
സന്നിധിയില്‍ നിന്നു മാറല്ലേ (2)
മന്നിടത്തില്‍ നിന്നെ ഓര്‍ത്തു ഉന്നതം വെടിഞ്ഞു വന്ന (2)
നന്ദനന്‍റെ വന്ദ്യ പാദം ഓന്നായ് വന്ദിച്ചീടാം (2) 
(വീണ്ടെടുക്കപ്പെട്ട...)
                            4
അല്പകാലം മാത്രമേയുള്ളു നാം
എത്ര വേഗം കൃത്യമായ് വേല ചെയ്തിടാം (2)
എത്ര നാള്‍ ലഭിച്ചിടുമോ അത്ര നാളും രക്ഷകന്‍റെ (2)
പുത്രത്വത്തിന്‍ ആത്മാവാലെ ശക്തിയായ് തന്‍ വേല തീര്‍ക്കാം (2) 
(വീണ്ടെടുക്കപ്പെട്ട...)

Comments