വെണ്മേഘം വെളിച്ചം വീശിടുന്നു വിണ്ദൂതര് വാഴ്ത്തി സ്തുതിച്ചിടുന്നൂ പുല്‍ക്കുടിലില്‍ പിറന്ന യേശുവിന് മഹിമയെ സ്തുതിപാടുന്നേരം ഇരുളോ.. ദുരിതമോ.. ഇനിമേല്‍ ഭൂമിയില്‍ നിലനില്‍ക്കുമോ.. ഹോയ്.. (വെണ്മേഘം..) 1 പ്രവാചകന്മാര് മൊഴിഞ്ഞ വാക്കുകള്‍ നിറവേറും നാളിതില്‍ പ്രപഞ്ചമഖിലം കുളിരണിഞ്ഞ തളിരിട്ട നൈവേളയില് മോചനം ഭൂതലേ വന്നിതാ പുതു ജീവന് നല്കാന് വരവായി അരുമസുതന്‍ യേശു (വെണ്മേഘം..) 2 ശാന്തിതേടും മര്‍ത്ത്യരില്‍ വിരുകാന്തി ചൊരിയുന്നിതാ ഇരുളില്‍ കഴിയും ലോകരില്‍ ദിവ്യശോഭ പൊഴിയുന്നിതാ മോക്ഷമീ മന്നിതില്‍ വന്നിതാ നവരാഗം പകരാന്‍ വരവായീ അരുമസുതന്‍ യേശൂ (വെണ്മേഘം..) |
Malayalam Christian Songs > വ >