വരുവിന്‍ ചെറു പൈതങ്ങളേ-ഗുരുവാം യേശു അരികില്‍ തിരിവിന് തിരുവചനങ്ങളില്‍-മരുവിപ്പെരുകിടുവിന് 1 ബാലകാലമതെത്ര വേഗത്തില്‍-മറയും നിറം കുറയും ചിരകാലവും നില നിന്നിടാ-നരയ്ക്കും ജര അണയും 2 ഇന്നു കണ്ട ഗുണങ്ങളൊക്കെയും-മങ്ങി മങ്ങി മറഞ്ഞുപോം സുന്ദരം ബഹു ഭംഗി ശക്തിയും ഒന്നിനൊന്നു കുറഞ്ഞുപോം 3 എത്രയോ പല ബാലകര്‍ മനോദുഃഖമായ് മരിച്ചില്ലയോ അത്രയോ ചില ഭീതികള്‍ ദിനം - അടുക്കും നമുക്കല്ലയോ? 4 വേദവാക്യങ്ങളാകെ നാം മഹാ-ഗീതവാക്യമായ് പാടുവാന്‍ വേദനാഥനാം യേശു തന്നില്‍ നാം-മോദമായതു തേടുവാന്‍ 5 സ്നേഹമായതു പൂണ്ടിട്ടല്ലയോ - മശിഹാ ഇഹ മരിച്ചാന് സ്നേഹമായതു കൊണ്ടിട്ടല്ലയോ-തിരുരക്തത്തെ ചൊരിച്ചാന്? |
Malayalam Christian Songs > വ >