പല്ലവി വരിക സുരാധിപ- പരമപരാ - നിന് കരുണാസനം വഴി-യായ് സഭയില്‍ അനുപല്ലവി ഒരുമനസ്സോടു നിന് തിരുഭവനേ പരിചോടടിയാര് -വരുന്നതു- കാണ് (വരിക..) ചരണങ്ങള്‍ 1 ഭക്തിയോടടിയര് നിന് തൃപ്പാദത്തില്‍ പ്രാര്‍ത്ഥന ചെയ്തു വരം ലഭിപ്പാന്‍ നിത്യവും നിന് പാരി - ശുദ്ധാത്മാ ശക്തി തന്നരുളാന്‍ - ഭജിച്ചിടുമ്പോള്‍ (വരിക..) 2 തിരുമനസ്സിനെക്കുറി-ച്ചൊരു മനസ്സായ് ഇരുവരോ മൂവരോ - വരുന്നിടത്തില് കരുണയോടെ എഴു-ന്നരുളുമെന്നു തിരുവചസ്സരുളിയ - പരമസുതാ (വരിക..) 3 വന്നടിയാരുടെ - കന്മഷവും തിന്മയശേഷവും - ദുര്മനസ്സും ഒന്നോടശേഷവും - നീക്കിടേണം എന്നും മോക്ഷേ - അടിയാര് നില്പാന് (വരിക..) 4 ദൂതരുടെ സ്തുതി-യില്‍ വസിക്കും നീതിസ്വരൂപനാം - യഹോവായ്ക്കും ഭൂതല രക്ഷക - മശിഹായ്ക്കും പരിശുദ്ധാത്മാ-വിനും സ്തോത്രം (വരിക..) |
Malayalam Christian Songs > വ >