വാനില്‍ സംഗീതം മന്നിതില്‍ സന്തോഷം സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ് ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേവൂസ് 1 സര്‍വ്വചരാചരവും സകല ജനാവലിയും മോക്ഷം പുല്കുവാന് നാഥന് വന്നിതാ ബന്ധിതരാം ജനം പീഡിതരായവര്‍ പാപികളേവരും ശാന്തിനുകര്ന്നിടും നവ്യ സന്ദേശമിതാ തന്നൂ രക്ഷകനായ് (വാനില്‍..) 2 സര്‍വ്വരും കാത്തിരുന്ന ദൈവസുതന് മിശിഹാ മോചനമേകുവാന്‍ പാരില്‍ വാസമായ് ദൈവ സമാനതയും സ്വര്‍ഗ്ഗമഹാ പ്രഭയും കൈവെടിഞ്ഞീ മഹിയില്‍ എളിമ നിറഞ്ഞവനായ് മര്ത്യസ്വരൂപമായ് വന്നൂ പുല്‍ക്കൂട്ടില്‍ (വാനില്‍..) |
Malayalam Christian Songs > വ >