വാനമ്പാടി പാടുമ്പോലെന്നുള്ളം വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ വേനല്‍ വിങ്ങും തീരം തേടും മേഘം പോലെന്നില്‍ പെയ്യൂ നിന് സ്നേഹദാനം മോചകാ (2) 1 കാറ്റില്‍ ചാഞ്ചാടും ദീപത്തിന് നാളം നിന് കാരുണ്യത്താല്‍ നേടുന്നുല്ലാസം (2) എന്‍ ജീവിതം പുണ്യം നേടുവാന്‍ നല്‍കൂ നല്‍വരം നീയേ ആശ്രയം (വാനമ്പാടി..) 2 കാതില്‍ തേന്മാരി പൊഴിയും നിന് നാമം കണ്ണിന്നൊളിയായി തെളിയും നിന് രൂപം (2) എന്‍ രക്ഷകാ എന്നില്‍ നിറയണേ ഓരോ നിനവിലും ഓരോ നിമിഷവും (വാനമ്പാടി..) |
Malayalam Christian Songs > വ >