വാനമേഘെ വിശുദ്ധരെ ചേര്‍ത്തിടുവാനായ് മണവാളന് വെളിപ്പെടുമേ സങ്കേതമായവന് കോട്ടയായവന്‍ നിന്നില്‍ മാത്രം ചാരിടുന്നു ഞാന്‍ 1 ദൂതര്‍ കാഹളങ്ങള്‍ മീട്ടിടും നേരം പ്രിയനൊത്ത് ഞാനും ചേരുമേ ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ പ്രിയനൊത്ത് ഞാനും പാടുമേ (2) 2 കര്ത്തന് വചനങ്ങള്‍ നിറവേറുന്നേ - എന്‍ ഹൃത്തടങ്ങള്‍ ആനന്ദിക്കുന്നേ കഷ്ടതകള്‍ നിറഞ്ഞ ഈ ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗരാജ്യേ ചേര്‍ന്നിടുമേ ഞാന്‍ (ദൂതര്‍..) 3 പാപഭാരം കര്ത്തന് ക്രൂശിലേറ്റതാല് ഭാഗ്യവാനായ് എന്നും വസിപ്പാന്‍ നവസന്തോഷം എന്‍ ഉള്ളില്‍ തന്നതാല്‍ പുതുഗീതം പാടിടുമേ ഞാന്‍ (ദൂതര്‍..) |
Malayalam Christian Songs > വ >