വാഴ്ത്തീടിന്‍ യേശുനാമത്തെ ഭൂലോകര്‍ ദൂതരും, വെച്ചീടിന് വന്‍ കിരീടത്തെ ശ്രീയേശു വാഴേണം. 1 വാഴ്ത്തീടിന്‍ രക്തസാക്ഷികള്‍ സ്വര്വേദിയില് നിന്നും, ഈശായിന് കൊമ്പാംരക്ഷകന്, ശ്രീയേശു വാഴേണം. 2 ഇസ്രായേല്‍ വംശ ജാതരാം രക്ഷപ്പെട്ടോരെന്നും വാഴ്ത്തീടിന്‍ കൃപാസാഗരം, ശ്രീയേശു വാഴേണം. 3 പ്രയാസം ഭാരം പൂണ്ട മാ പാപിഷ്ടര്‍ വന്ദനം ചെയ്തീടിന്‍ നന്ദിയോടു മാ ശ്രീയേശു വാഴേണം 4 നാനാജനങ്ങള്‍ കൂടണം, ഭൂലോകര്‍ സര്‍വ്വരും തൃപ്പാദസേവ ചെയ്യണം, ശ്രീയേശു വാഴേണം. 5 മേല്‍ ലോകര്‍ പാടും കീര്‍ത്തനം നാം കൂടെ പാടണം, ആഘോഷിച്ചെന്നും ആര്‍ക്കണം, ശ്രീയേശു വാഴേണം. The hymn is often called the "National Anthem of Christendom". Lyrics : Edward Perronet Translation : മോശവല്‍സലം ശാസ്ത്രിയാര്‍ |
Malayalam Christian Songs > വ >