ഉന്നതനാമെന്‍ ദൈവമേ മന്നിതിന്‍ സ്ഥാപനത്തിന്നും മുന്നമേ എന്നെ കണ്ടതോ മന്നവനേശു നാഥനില്‍ (2) അത്ഭുത സ്നേഹമേ.. എന്നെന്നും പാടും ഞാന്‍ എന്നെ വീണ്ടെടുത്തതാം അത്ഭുത സ്നേഹമേ! (2) 1 കാലിത്തൊഴുത്തില്‍ ഹീനനായ് കാല്‍വരി ക്രൂശില്‍ ഏകനായ് കാല്‍കരം കാരിരുമ്പിലായ് കാണുന്നിതെന്തോര് ആശ്ചര്യം! (2) (അത്ഭുത..) 2 ഇപ്രപഞ്ചത്തിന് നായകാ! എന്‍ പ്രായശ്ചിത്ത യാഗമായ് നിന് പ്രാണന് ക്രൂശില്‍ നല്‍കിയോ ഇപ്രാണിയെന്നെ നേടുവാന്‍ (2) (അത്ഭുത..) 3 അത്ഭുതം അത്യഗാധമേ! അപ്രമേയം അവര്‍ണ്ണ്യം അവര്‍ണ്ണ്യമേ! ഇമ്മഹാ സ്നേഹമെന്നുമേ നിത്യയുഗം ഞാന്‍ പാടുമേ (2) (അത്ഭുത..) |
Malayalam Christian Songs > ഉ >