ഉണര്വ്വിന് കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും (2) തളരും മനസ്സുകളില്‍ നീ പുതിയൊരു ജീവന് നല്കണമേ (2) വീണ്ടും എനിക്കു നല്കണമേ പുതിയൊരു പെന്തക്കുസ്താ (2) അഭിഷേകത്തിന് കൈകള്‍ നീ എന്മേല് നീട്ടണമേ (2) (ഉണര്വ്വിന് ..) 1 അഗ്നിയയ്ക്കണമേ പരിശുദ്ധാത്മാവേ ശക്തിയയ്ക്കണമേ പരിശുദ്ധാത്മാവേ ആദിയിലെപ്പോല്‍ ജനകോടികളെ വീണ്ടുമുണര്ത്തണമേ അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്കണമേ (2) അത്ഭുതം ഒഴുകും കൈകള്‍ നീ എന്മേല് നീട്ടണമേ (2) (ഉണര്വ്വിന് ..) 2 സൗഖ്യം നല്കണമേ പരിശുദ്ധാത്മാവേ ബന്ധനമഴിക്കണമേ പരിശുദ്ധാത്മാവേ മാറാ, തീരാ, വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ (2) അത്ഭുതം ഒഴുകും കൈകള്‍ നീ എന്മേല് നീട്ടണമേ (2) (ഉണര്വ്വിന് ..) |
Malayalam Christian Songs > ഉ >