ഉണര്ന്നെഴുന്നേല്ക്കുക തിരുസഭയേ മണവാളന്റെ വരവിനായ് ഒരുങ്ങിടുക വരുമതിവേഗമെന്നരുളിയവന് പരിവാരങ്ങളോടിതാ വരുന്നു വാനില്‍ വരുമേ വാനത്തില്‍ പ്രിയകാന്തന്‍ പതിനായിരങ്ങളിലതി ശ്രേഷ്ഠന് (2) വിരവോടവനെ നാം എതിരേല്പ്പാന് ഒരുങ്ങാം ഒരുങ്ങാം തിരുസഭയേ (2) 1 ഉടയവനരുളിയോരടയാളങ്ങള് ഭൂവില്‍ നിറവേറുന്നോരോന്നും നിറവേറുന്നു കൊടിയ വിനകളെങ്ങും നടമാടുന്നു ദൈവസഭയേ നിന് തലയെ നീ ഉയര്‍ത്തിടുക (വരുമേ..) 2 അശുദ്ധമാം വസനത്തെ എറിഞ്ഞിടുക ദിവ്യമഹത്വത്തിന് അലങ്കാരം ധരിച്ചിടുക വിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാല്‍ സ്വര്‍ഗ്ഗമഹിമയില്‍ മണവാളന് അണച്ചിടുമേ (വരുമേ..) 3 പ്രതിയോഗി വഴികളിലെതിര്ത്തിടട്ടെ പ്രതികൂലങ്ങളനുദിനം പെരുകിടട്ടെ ജയവീരന്‍ യേശു മുന്‍ നടന്നിടുമേ നിന്റെ കരം പിടിച്ചനുദിനം നടത്തിടുമേ (വരുമേ..) 4 നൊടി നേരത്തേയ്ക്കുള്ള ദുരിതമുണ്ടേ അതിനൊടുവിലോ നിത്യമാം മഹിമയുണ്ട് അനിത്യമാം സുഖത്തെ നീ വെറുത്തിടുമ്പോള്‍ നിത്യ മഹത്വത്തിന് പ്രതിഫലം അനന്തമല്ലോ (വരുമേ..) Lyrics & Music By മുട്ടം ഗീവര്‍ഗീസ് |
Malayalam Christian Songs > ഉ >