തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍ അനുദിനം തന് നിഴലിന് മറവില്‍ വസിച്ചിടും ഞാന്‍ 1 അവനെന്റെ സങ്കേതവും അവലംബവും കോട്ടയും അവനിയില്‍ ആകുലത്തില്‍ അവന് മതി ആശ്രയിപ്പാന്‍ (തുണ..) 2 പകയന്റെ കണികളിലും പകരുന്ന വ്യാധിയിലും പകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍ (തുണ..) 3 ശരണമവന്‍ തരും തന് ചിറകുകളിന്‍ കീഴില്‍ പരിചയും പലകയുമാം പരമനീ പാരിടത്തില്‍ (തുണ..) 4 വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലും വലയമായ് നിന്നെന്നെ വല്ലഭന് കാത്തിടുമേ (തുണ..) 5 ആകുല വേളകളില്‍ ആപത്തു നാളുകളില്‍ ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍ (തുണ..) |
Malayalam Christian Songs > ത >