Malayalam Christian Songs‎ > ‎‎ > ‎

താ താ താ തിരു അരുള്‍-താ താ താ അടിയനു

താ താ താ തിരു അരുള്‍-താ താ താ അടിയനു

വേദാ താ മനഗുണം-സാമോദം ഇതു ദിനം (താ..)
                                  1
നീ താ വാ നിന്നില്‍ ഭക്തി-നീ താ താ ദാസനു
ബോധം താ തിരുഹിതം-ചെയ്തീടാന്‍ ഇതു ദിനം (താ..)
                                  2
കാലം പോം അതിനുമുന്‍-താ താ താ തിരു അരുള്‍
ചേലോടെ തിരുഹിതം ചെയ്തീടാന്‍ ഇതു ദിനം (താ..)
                                  3
മാറ്റേണം മമ ഗുണം-നല്‍കേണം തവ ഗുണം
പോറ്റേണം അടിയനെ-പൊന്നീശോ ഇതു ദിനം (താ..)
                                  4
നീക്കേണം തടവുകള്‍-മാറ്റേണം അതിജവം
ചേര്‍ക്കേണം തിരുഭടന്‍-ആക്കേണം അടിയനെ (താ..)

Comments