പല്ലവി താ താ സുഖം പരനേ-നിന്‍ ദാസനു (സിക്കു) നീ അനുപല്ലവി നാഥാ ദാസര്‍ക്കു നിത്യം നന്മ രക്ഷകള്‍ തന്നു ഖേദം ഒഴിച്ചു കാത്തു-കൃപയെ പ്രകാശിപ്പിച്ചു- (താ..) ചരണങ്ങള്‍ 1 നീയല്ലാതാരു ശരണം-നിന്‍ മക്കള്‍ക്കു നീ നേരെ വന്നേക-കരുണ താമസിക്കല്ലേ കായം ധരിച്ചു ഭൂവില്‍-കഷ്ടങ്ങളെ വഹിച്ചു ക്രൂശില്‍ മരിച്ചുയിര്‍ത്തു-മേവും കാരുണ്യവാനേ- (താ..) 2 ദോഷം ക്ഷമിക്ക നാഥനേ-പാപികള്‍ക്കുള്ള ഖേദം ഒഴിക്ക നാഥനേ-ഇന്നേരം തിരു തോഷം അരുളും കൃപ-സൂക്ഷ്മം അടിയാര്‍ കാണ്മാന്‍ സുഖം കല്പിച്ചീടണമേ-സന്തോഷകാരണനേ- (താ..) 3 ഭാഗ്യം തരും പരമനേ-അനുഗ്രഹങ്ങള്‍ ഭാഗ്യം ചെയ്യേണമിങ്ങുമെ-സ്തുതി നിനക്കു യോഗ്യം ഇന്നും എന്നേയ്ക്കും-യോഗ്യം നിന്‍ കൃപമൂലം യോഗ്യം കീര്‍ത്തനം ചൊല്‍വാന്‍-ഇമ്മാനുവേലേ ഇപ്പോള്‍- (താ..) |
Malayalam Christian Songs > ത >