Malayalam Christian Songs‎ > ‎‎ > ‎

സ്വര്‍ഗ്ഗത്തിലുള്ള ദേവാ ശ്രീപിതാവേ-എങ്ങും

                        1
സ്വര്‍ഗ്ഗത്തിലുള്ള ദേവാ ശ്രീപിതാവേ-എങ്ങും
അര്‍ച്ചിച്ചിടേണം തവ ദിവ്യനാമം
                        2
നീതി സന്തോഷമുള്ള ദിവ്യരാജ്യം-ഇങ്ങു
മേദിനിയില്‍ വരുത്തീടേണം വേഗം
                        3
മോക്ഷേ നിന്നിഷ്ടം നടക്കുന്നപോലെ-എങ്ങും
ഇക്ഷോണിതന്നിലും നടത്തീടേണം
                        4
അന്നന്നു ഞങ്ങള്‍ക്കുള്ള ഭക്ഷണം നീ-ഇന്നും
തന്നീടേണം വേണ്ടുന്നപോലെ നാഥാ
                        5
ഞങ്ങള്‍ പിഴകള്‍ പൊറുത്തീടുംപോലെ-ദേവ
ഞങ്ങള്‍ പിഴച്ചതും പൊറുത്തീടേണം
                        6
പേയിന്‍ പരീക്ഷകളെ ദൂരെ നീക്കി-സര്‍വ
പാപത്തില്‍ നിന്നും രക്ഷ ചെയ്ക നാഥാ
                        7
രാജ്യം ശക്തി മഹത്വം നിത്യകാലം-സ്വര്‍ഗ്ഗ
രാജാവേ തമ്പുരാനു-തന്നെ ആമേന്‍
                        8
കര്‍ത്തൃകൃപ ദൈവസ്നേഹം ആത്മസംസര്‍ഗ്ഗം-ഇവ
നിത്യകാലം അടിയരില്‍ വാഴ്ക ആമേന്‍
Comments